“കന്പിയില്ലേൽ കന്പിയെണ്ണും’; ഇബ്രാഹിം കുഞ്ഞിനെ പരിഹസിച്ച് എം.എം മണി

ഇടുക്കി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണം മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിലേക്ക് നീളുന്പോൾ പരോക്ഷ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എം.എം മണി. ‘കന്പിയില്ലേൽ കന്പിയെണ്ണും’ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. ഇബ്രാഹിംകുഞ്ഞിനെ ലക്ഷ്യം വച്ചുള്ള പരിഹാസമാണെന്ന കമന്റുകളുമായി നിരവധി പേർ പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്.