ഹരിപ്പാട്ട് നിർത്തിയിട്ട ലോറിയുടെ പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു

ആലപ്പുഴ: ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ നിർത്തിയിട്ട ലോറിയുടെ പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തിരുപ്പൂർ സ്വദേശികളായ വെങ്കിടാചലം, ശരവണൻ എന്നിവരാണ് മരിച്ചവർ. കാർ യാത്രക്കാരായ മറ്റ് രണ്ടുപേരുടെ നില ഗുരുതരമാണ്.