ഭാര്യയെ വെട്ടിക്കൊന്നു; വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്


കോഴിക്കോട്: കോഴിക്കോട് ചെലവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ചെലവൂർ സ്വദേശിയായ ശോഭയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് രാഘവനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ കുറേക്കാലമായി മനസിക രോഗത്തിനുള്ള ചികിത്സയിലായിരുന്നു രാഘവൻ. ഇതാകാം കൊലപാതകത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ശോഭയുടെ കരച്ചിൽ കേട്ട് നാട്ടുകാർ വീട്ടിൽ എത്തിയെങ്കിലും  ഉള്ളിൽ നിന്നും പൂട്ടിയിരുന്നതിനാൽ തുറക്കാൻ കഴിഞ്ഞില്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴേക്കും ശോഭ മരിച്ചിരുന്നു.

സംഭവ ശേഷം ശോഭയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തൊട്ടടുത്ത മുറിയിൽ രാഘവൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. രാഘവന്റെ നില ഗുരുതരമല്ലെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed