മരട് ഫ്ലാറ്റ്: സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് ബി.ജെ.പി

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. വിഷയത്തിൽ ബി.ജെ.പി ഫ്ലാറ്റുടമകൾക്കൊപ്പം ആണെന്നും ഇത്രയും ആളുകളെ പെരുവഴിയിലിറക്കിവിടുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. വ്യാഴാഴ്ച ഇതേ ആവശ്യം ഉന്നയിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.