കേരള കോൺഗ്രസിന് രണ്ട് സീറ്റ് നൽകാനാവില്ലെന്ന് -ബെന്നി ബഹനാൻ

തിരുവനന്തപുരം: പി.ജെ ജോസഫ് ആവശ്യെപ്പട്ട പ്രകാരം കേരള കോൺഗ്രസ്സിന് രണ്ട് സീറ്റ് നൽകുകയെന്നത് പ്രായോഗികമല്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കി. കൂടുതൽ സീറ്റ് ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം ഘടകകക്ഷികൾക്കുണ്ട്.കോൺഗ്രസ്സിന് കൂടുതൽ സീറ്റ് ആവശ്യമായ തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. അത് ഘടക കക്ഷികൾ മനസ്സിലാക്കും. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മുന്നണി ബന്ധം ശിഥിലമാക്കാൻ ഒരു ഘടക കക്ഷിയും ശ്രമിക്കുമെന്ന് കരുതുന്നില്ലെന്നും ബെന്നി ബഹനാൻ പറഞ്ഞു. പി.ജെ ജോസഫ് മത്സരിക്കണമോ വേണ്ടയോ എന്നുള്ളത് കേരള കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടത്. മുന്നണിയെ ബാധിക്കുന്ന തരത്തിൽ കേരള കോൺഗ്രസ്സിലെ ആഭ്യന്തര പ്രശ്നങ്ങൾ വളരുകയാണെങ്കിൽ കോൺഗ്രസ് ഇടപെടുമെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി.