ടി.പി വധക്കേസിലെ പ്രതി ഡാൻസ് കളിച്ചതിനെ അനുകൂലിച്ച് പോസ്റ്റും പുതിയ ഡാൻസും


കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഷാഫി കഴിഞ്ഞ ദിവസം പരോളിലിറങ്ങി ഡാൻസ് കളിക്കുന്ന വീ‌ഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിരുന്നു. എന്നാൽ ഇതിനെതിരെ അനുകൂലിച്ച് ഫേസ്ബുക്ക് കുറിപ്പ്. ഇത് കെ മുഹമ്മദ് ഷാഫി ഞങ്ങളുടെ പ്രിയ കൂടപ്പിറപ്പ് എന്ന തലക്കെട്ടോടുകൂടിയാണ് കുറിപ്പ് തുടങ്ങുന്നത്.

പരോളിൽ ഇറങ്ങിയ ഒരാൾ വീട്ടിൽ കതക് അടച്ചു ഇരിക്കണം എന്നാണോ നിങ്ങൾ പറയുന്നത് അല്ലെങ്കിൽ ഡാൻസ് കളിക്കരുത് എന്ന വ്യവസ്ഥയിൽ ഒന്നും അല്ലാലോ പരോൾ അനുവദിച്ചത് അദ്ദേഹത്തിനും ഉണ്ട് സ്വപ്നങ്ങളും മോഹങ്ങളും അദ്ദേഹവും മനുഷ്യനാണ് വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാതെ ഇരിക്കാൻ ആണെങ്കിൽ പരോളിന്റെ ആവിശ്യം ഉണ്ടോ വിയ്യൂർ ജയിലിൽ തന്നെ ഇരുന്നാൽ പോരെ’. കുറിപ്പിൽ പറയുന്നു. മുഹമ്മദ് ഷാഫിയുടെ ‌ഡാൻസ് വാർത്തയാക്കിയ മാദ്ധ്യമങ്ങളേയും കുറിപ്പിൽ വിമർശിക്കുന്നുണ്ട്. 

article-image

തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. എന്നാൽ ഡാൻസ് കളിക്കുന്ന വീഡിയോ പുറത്തിറങ്ങിയതോടെ ഇത് വാർത്തയാകുകയുെ ചെയ്തു. ടി.പി ചന്ദ്രശേഖരൻ ക്രൂരമായി കൊലപ്പെടുത്തിയവർക്ക് സി.പി.എം വഴിവിട്ട് പരോൾ  വിമർശനം ഉയർന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed