ശബരിമല: വിധിയിലെ പിഴവ് എന്തെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ശബരിമല പുനപരിശോധ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നു. വിധിയിലെ പിഴവ് എന്താണെന്ന് ചോദിച്ച് കോടതി. സ്ത്രീ പ്രവേശന വിധിയിൽ പിഴവുണ്ടെന്ന് എൻഎസ്എസ് ഹർജിയിൽ പറയുന്നു. മതസ്ഥാപനങ്ങൾ പൊതു ഇടമല്ലെന്ന് എൻഎസ്എസ് അഭിഭാഷകൻ വാദിച്ചു. ആചാരങ്ങളിൽ യുക്തി പരിശോദിക്കരുതെന്നും എൻഎസ്എസ് വാദിച്ചു. വാദം തുടരുകയാണ്.
എൻഎസ്എസ്സിനു വേണ്ടി കെ. പരാശരനാണ് വാദം ആരംഭിച്ചത്. അനുച്ഛേദം 15ന്റെ അടിസ്ഥാനത്തിൽ ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും ആചാരങ്ങൾ അത്രമേൽ അസംബന്ധം ആയാൽ മാത്രമേ കോടതി ഇടപെടാറുള്ളൂവെന്നും പരാശരൻ പറഞ്ഞു. യാവോഹ കേസിൽ ഇക്കാര്യം സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പരാശരൻ പറഞ്ഞു.