ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ ഇന്ന് രാവിലെ തുറക്കും

ഇടുക്കി : ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. അഞ്ച് ഷട്ടറുകൾ ഉള്ള അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി 50 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. രാവിലെ പത്തരയ്ക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുകയാണ്. ചെറുതോണി പുഴയുടെയും പെരിയാറിന്റെയും തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. ഇന്നലെ വൈകിട്ട് ഷട്ടർ തുറക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.
ലക്ഷദ്വീപിനു സമീപം ചുഴലിക്കാറ്റായി മാറാവുന്ന ന്യൂനമർദം രൂപംകൊണ്ടിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറേക്കു നീങ്ങും. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടലിലുള്ളവർ തിരിച്ചെത്തണമെന്നും മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് കനത്ത മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.