ബാലഭാസ്‌കറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ- എ.കെ ബാലന്‍

കണ്ണൂര്‍: ബാലഭാസ്‌കറിന്റെ മരണം അവിശ്വസനീയമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. കലാഭവനിലും യൂണിവേഴ്‌സിറ്റി കോളേജിലും മൃതദേഹം പൊതു ദര്‍ശനത്തിന വെക്കുമെന്നും സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മലയാളിക്ക് ഏറെ പരിചിതമല്ലാത്ത ഫ്യൂഷന്‍ സംഗീതത്തില്‍ വയലിന്‍ കൊണ്ട് മായാജാലം സൃഷ്ടിക്കാന്‍ ബാലഭാസ്‌കറിന് സാധിച്ചു. ആ മേഖലയുമായി ബന്ധപ്പെട്ടുള്ള പരീക്ഷണം തന്നെയായിരുന്നു പിന്നീട് അദ്ദേഹം സ്വീകരിച്ച ജീവിത മാര്‍ഗം.മൗലികമായി വളര്‍ത്തിയെടുത്ത സംഗീത മേഖലയിലേക്ക് കൂടുതല്‍ സംഭാവനകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു'. മന്ത്രി പറഞ്ഞു.
പൊതുവികാരം മാനിച്ചാണ് അദ്ദേഹം പഠിച്ച യൂണിവേഴ്‌സിറ്റി കോളേജില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി വ്യക്തമാക്കി. അതിന് ശേഷം വൈകിട്ട് നാല് മണിയോടെ കലാഭവനിലും പൊതു ദര്‍ശനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.