കണ്ണൂർ വിമാനത്താവളം : പരീക്ഷണ പറക്കൽ ഫെബ്രുവരിയിൽ

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിന്റെ 95 ശതമാനം നിർമ്മാണ പ്രവർത്തികൾ പൂർത്തിയായ സാഹചര്യത്തിൽ 2018 ഫെബ്രുവരിയിൽ പരീക്ഷണപ്പറക്കൽ നടക്കുമെന്നും സപ്തംബറിൽ കമ്മീഷൻ ചെയ്യമെന്നും കിയാൽ എം.ഡി പി. ബാലകിരൺ പറഞ്ഞു.
നാവിഗേഷൻ ഉപകരണങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഫെബ്രുവരിയോടെ നിർമ്മാണ പ്രവർത്തനങ്ങളും സാങ്കേതിക സംവിധാനങ്ങളും പൂർത്തിയാകും. സുരക്ഷാ അനുമതി ലഭിക്കാൻ നിയമനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഡിസംബർ 31ഓടെ നിയമനങ്ങൾ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. ഫെബ്രവരി 28നകം കമ്മീഷനിങ്ങിന് ആവശ്യമായ പരിശോധനകളും പശ്ചാത്തല സൗകര്യ സംവിധാനങ്ങളുടെ ഏകോപന പ്രവൃത്തിയും പൂർത്തിയാകും. പിന്നീട് ലൈസൻസ് കിട്ടുന്നതിനുള്ള താമസം മാത്രമായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.