മുൻകൂർ ജാമ്യത്തിനായി കാവ്യാ മാധവൻ ഹൈക്കോടതിയിലേക്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മുൻകൂർ ജാമ്യത്തിനായി കാവ്യാ മാധവൻ ഹൈക്കോടതിയെ സമീപിച്ചേക്കും. അഡ്വ. രാമൻപിള്ള മുഖേന ഇന്നുതന്നെ ജാമ്യഹർജി സമർപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേസ് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ അറസ്റ്റ് സാധ്യത മുന്നിൽക്കണ്ടാണ് കാവ്യ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നത്.
കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ കേസിലെ മുഖ്യപ്രതി പൾസർ സുനിയെത്തിയതിന്റെ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ പൾസർ സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്.