തിരുവനന്തപുരം എയര്‍പോര്‍ട്ട് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു


തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിന് നേരെ സൈബര്‍ ആക്രമണം. പാകിസ്താനില്‍ നിന്നുള്ള ഗ്രൂപ്പ് ആണ് ഹാക്കിങ്ങിന് പിന്നില്‍. ഹാക്ക് ചെയ്ത് 30 മിനിറ്റിന് ശേഷം സൈറ്റ് പുനസ്ഥാപിക്കപ്പെട്ടു.

സൈറ്റില്‍ ഹാക്കിങ് ഗ്രൂപ്പ് 'ഞങ്ങളെ തോല്‍പ്പിക്കാനാകില്ല' എന്ന സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. കശ്മീരി ചീതാഹ്‌സ്' എന്നാണ് ഹാക്കിങ് ഗ്രൂപ്പിന്റെ പേര്.ഈ വര്‍ഷമാദ്യം എഐഐഎംഎസ് റായ്പൂര്‍ സൈറ്റിലും ഇതേ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയിരുന്നു. അടുത്തിടെയായി ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണം വര്‍ധിച്ചുവരുകയാണ്.

You might also like

Most Viewed