വിദ്യാർഥികൾ വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പരിക്ക്

കോഴിക്കോട്: ആറ്റിങ്ങൽ ഗവ. കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർഥികൾ സഞ്ചിരച്ച ബസ് അപകടത്തിൽ പെട്ടു. ദേശീയപാത 212–ൽ കൊടുവള്ളിക്ക് സമീപം വെണ്ണക്കാട് വളവിൽ വച്ചാണ് ബസ് മറിഞ്ഞത്. കോളജിൽ നിന്നും മൈസൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 18 പേരെ കോഴിക്കോട് മെഡിക്കൽ കോളജിലും 21 പേരെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു വിദ്യാർഥികളുടെ നില ഗുരുതരമാണെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ഗോപിക (20), ശ്യാമിലി (20) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബസിന്റെ ഡ്രൈവറായ സോനു (26), ആദർശ് (20), റെജിൻ (20), അഖിൽ (20), രാഹുൽ (20), അമൻ (20), ഷിബിന (20), രഞ്ജിനി (20), വിഷ്ണു (20), മുനീർ(20), തുഷാര (21), ഗീതു (20), അരുൺ ചന്ദ്രൻ (22), സഞ്ജിത്ത് (20), റഫു (20), അധ്യാപകർ–ജയലക്ഷ്മി (28), ബിജു (37) എന്നിവരെയാണ് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചത്.