ബോസ്‌കോ വധക്കേസ്: 6 പ്രതികൾക്കും ജീവപര്യന്തം തടവ്

തിരുവനന്തപുരം: തുമ്പ ബോസ്കോ വധക്കേസിൽ ആറു പ്രതികൾക്കും ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സൗത്ത് തുമ്പ തൈവിളാകം സ്വദേശിയായ ബോസ്കോയെ(26) കൊലപ്പെടുത്തിയ കേസിലാണ് വിധി. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഈപ്പൻ, ക്ലമന്റ്, രാജൻ, ലിൻമരിയൻ, കുഞ്ഞുമോൻ എന്നിവരെയാണ് ശിക്ഷിച്ചത്. 2001 ലാണ് ബോസ്കോയെ സംഘം കൊലപ്പെടുത്തുന്നത്. മാരകായുധങ്ങളുമായെത്തിയ സംഘം ബോസ്കോയേയും ബന്ധുവിനേയും ആക്രമിക്കുകയായിരുന്നു. തുമ്പ പോലീസാണ് കേസ് അന്വേഷിച്ചത്.