വീരമൃത്യു വരിച്ച സുധീഷിന് ജൻമനാട് ഇന്നു യാത്രാമൊഴിയേകും

സിയാച്ചിനിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് ബി.സുധീഷിന് ജൻമനാട് ഇന്നു യാത്രാമൊഴിയേകും. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ഭൗതിക ശരീരം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
പുലർച്ചെ പന്ത്രണ്ട് നാൽപ്പത്തിയഞ്ചിന് പ്രത്യേക വിമാനത്തിലാണ് സുധീഷിന്റെ ഭൗതതിക ശരീരം തിരുവനന്തപുരത്ത് എത്തിച്ചത്. സഹോദരൻ ലാൻസ് നായിക് ബി.സുരേഷും മൃതദേഹത്തെ അനുഗമിച്ചിരുന്നു. സുധീഷ് പഠിച്ച മണ്‍ട്രോത്തുരത്ത് ഗവ. എൽപി സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഒരു മണിക്ക് സംസ്കാരം.
ഫെബ്രുവരി മൂന്നിനാണ് സിയാച്ചിനിലുണ്ടായ കനത്ത മഞ്ഞുവീഴ്ച്ചയിൽ മറ്റ് ഒൻപത് പേർക്കൊപ്പം ലാൻസ് നായിക് സുധീഷ് വീരമൃത്യു വരിച്ചത്.