കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍: കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. അരോളി ആസാദ് കോളനിയില്‍ സുജിത്ത് (26) ആണ് കൊല്ലപ്പെട്ടത്. ഒരു സംഘം ആളുകള്‍ ഇയാളെ വീട്ടില്‍ കയറി വെട്ടുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. സംഭവവുമായി ബന്ധപ്പെട്ട് 10 സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റഡിയിലെടുത്തു. സംഭവത്തെത്തുടര്‍ന്ന് കല്ല്യാശേരി, പാപ്പിനശേരി, തുടങ്ങിയ പഞ്ചായത്തുകളില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.