ബച്ചാഖാന്‍ സര്‍വകലാശാല വീണ്ടും തുറന്നു; അദ്ധ്യാപകര്‍ക്ക് തോക്കിന് അനുമതി

പെഷവാര്‍: കൂടുതല്‍ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും നേരെ ആക്രമണം നടത്തുമെന്ന താലിബാന്‍ ഭീഷണി നിലനില്‍ക്കെ, ജനുവരി 20ന് ഭീകരാക്രമണം നടന്ന പാകിസ്താനിലെ ബച്ചാഖാന്‍ സര്‍വകലാശാല കോളേജ് വീണ്ടും തുറന്നു. തോക്കിന് ലൈസന്‍സ് ഉള്ള അദ്ധ്യാപകര്‍ക്ക് തോക്കുകള്‍ കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനുള്ള അനുമതിയില്ല. ക്ലാസ്‌റൂമില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അത് പ്രദര്‍ശിപ്പിയ്ക്കരുതെന്ന നിർദ്ദേശവുമുണ്ട്.
പുതിയ സിസിടിവി ക്യാമറകള്‍, ഉയരം കൂട്ടിയ ചുറ്റുമതിൽ, സുരക്ഷാചുമതലയുള്ള കൂടുതല്‍ സൈനികർ എന്നിങ്ങനെ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങളോടെയാണ് ക്യാമ്പസ് വീണ്ടും തുറക്കുന്നത്.