കതിരൂര്‍ മനോജ് വധക്കേസ് : പി. ജയരാജന്റെ ജാമ്യാപേക്ഷ കോടതി അപേക്ഷ തള്ളി


കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷ കോടതി  തള്ളി.  കേസില്‍പ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് തലശേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെയാണ് പി. ജയരാജന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്.

കഴിഞ്ഞ 12ന് കേസ് പരിഗണിച്ച കോടതി വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യം സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ കോടതി സി.ബി.ഐക്ക് നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ ഇരു വിഭാഗങ്ങളും വാദം ഇന്നലെ പൂര്‍ത്തിയാക്കി. പി. ജയരാജന്‍ ഇപ്പോള്‍ പ്രതിയല്ലെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചു.നേരത്തേ മുന്‍ കൂര്‍ ജാമ്യാപേക്ഷ തള്ളിയ അതേ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി.

കഴിഞ്ഞ പന്ത്രണ്ടാം തിയതി രണ്ടാം ഘട്ടചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് സി.ബി.ഐ ജയരാജന് നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യംതേടി ജയരാജന്‍ കോടതിയെ സമീപിച്ചത്.

You might also like

Most Viewed