സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് യുവാവിനെ കെട്ടിടത്തിനു മുകളില്‍നിന്നും തള്ളിയിട്ട് കൊന്നു

സ്വവര്‍ഗാനുരാഗി എന്നാരോപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ യുവാവിനെ കെട്ടിടത്തിനു മുകളില്‍നിന്നും തള്ളിയിട്ട് കൊന്നു. ഇയാളെ കൊല ചെയ്യുന്നതിന്റെ വീഡിയോ ഐഎസ് തന്നെയാണ് പുറത്തുവിട്ടത്. ഇറാഖിലെ അല്‍ ഫൂറത്ത് പ്രവശ്യയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് സ്വവര്‍ഗാനുരാഗിക്ക് ഈ ശിക്ഷ വിധിച്ചത്. സ്വവര്‍ഗാനുരാഗിയെന്നാരോപിച്ച് ഭീകരവാദികള്‍ പിടികൂടിയ യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. വിചാരണയ്ക്ക് വിധേയനാക്കിയതിന് ശേഷമാണ് യുവാവിനെ കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയി കൈകാലുകള്‍ ബന്ധിച്ച് തള്ളിയിട്ട് കൊന്നത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്രൂരതകള്‍ക്ക് സാക്ഷിയാകാന്‍ നിരവധി ആളുകള്‍ കെട്ടിടത്തിന് താഴെ തടിച്ചുകൂടിയിരുന്നു.
ഇസ്ലാമിക മതനിയമം അനുശാസിക്കുന്നത് സ്വവര്‍ഗരതി എന്നത് വധശിക്ഷ ലഭിക്കേണ്ട കുറ്റമാണെന്നാണ്. ഇസ്ലാമിക ഖലീഫാ ഭരണം ലോകമെങ്ങും ഏര്‍പ്പെടുത്താന്‍ പരിശ്രമിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പിന്തുടരുന്നതും കിരാതമായ ഈ നിയമമാണ്.