ഹമാസ് നടത്തിയ ആക്രമണം മുൻകൂട്ടിയറിയാൻ സാധിച്ചില്ല: ഇസ്രയേൽ ഇന്‍റലിജൻസ് മേധാവി രാജിവച്ചു


ഹമാസ് ആക്രമണം സംബന്ധിച്ച സുരക്ഷാപ്പിഴവിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേൽ ഇന്‍റലിജൻസ് മേധാവി രാജിവച്ചു. മിലിറ്ററി ഇന്‍റലിജൻസ് മേധാവി മേജർ ജനറൽ അഹറോൻ ഹലിവയാണു രാജിവച്ചത്. ഒക്‌ടോബർ ഏഴിനു ഹമാസ് നടത്തിയ ആക്രമണം മുൻകൂട്ടിയറിയാൻ തന്‍റെ യൂണിറ്റിനു സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു രാജി. സുരക്ഷാപ്പിഴവിന്‍റെ പേരിൽ രാജിവയ്ക്കുന്ന ഇസ്രയേൽ സൈന്യത്തിലെ ആദ്യത്തെ ജനറലാണ് ഹലിവ. ഹീബ്രുവിൽ എഴുതിയ രാജിക്കത്തിൽ രാജ്യം ഏൽപ്പിച്ച ചുമതല നിർവഹിക്കാൻ തന്‍റെ യൂണിറ്റിനായില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘ഒക്ടോബർ ഏഴിന് സംഭവിച്ചതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ആ കറുത്ത ദിനം അന്നുമുതൽ എന്നെ വിട്ടൊഴിഞ്ഞിട്ടില്ല. ഹമാസിനെതരായ യുദ്ധത്തിന്‍റെ ലക്ഷ്യം പൂർണമായും നേടിയെടുക്കാൻ പരമാവധി ശ്രമിക്കും’− ജനറൽ പറഞ്ഞു. ഒക്ടോബർ ഏഴ് ആക്രമണത്തിലേക്കുനയിച്ച എല്ലാ സാഹചര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഹലിവയുടെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്.

article-image

asasdf

You might also like

Most Viewed