പാകിസ്ഥാൻ വ്യോമസേനാ താവളം ഭീകരർ ആക്രമിച്ചു: സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു


പാകിസ്ഥാൻ വ്യോമസേനാ താവളം ഭീകരർ ആക്രമിച്ചു. മിയാൻവാലി മേഖലയിലെ വ്യോമസേനാ താവളത്തിനു നേരെയാണ് ഭീകരാക്രമണമുണ്ടായത്. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാൻ ബന്ധമുള്ള സംഘടനയായ തെഹ്‌രീകെ ജിഹാദ് ഏറ്റെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. വ്യോമസേന താവളത്തിനുള്ളിൽ മൂന്ന് ഭീകരർ ഇപ്പോഴുമുണ്ട്. ഇവിടെ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. ഗോവണി ഉപയോഗിച്ചാണ് അക്രമികൾ വ്യോമസേന താവളത്തിനുള്ളിൽ പ്രവേശിച്ചത്. ഇവരുടെ പക്കൽ അത്യാധുനിക തോക്കുകളുണ്ടെന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിൽ എയർഫോഴ്സ് ബേസിനുള്ളിലുണ്ടായിരുന്ന നിരവധി വിമാനങ്ങൾ നശിപ്പിക്കപ്പെട്ടു. താവളം ആക്രമിച്ച് മിസൈലുകളും, ബോംബുകളും കൈവശപ്പെടുത്താനായിരുന്നു ഭീകരരുടെ ശ്രമം. 

നേരത്തെ ഇമ്രാൻ ഖാൻ അറസ്റ്റിലായതിനു പിന്നാലെ പാർട്ടി അനുയായികൾ മിയാൻവാലി വ്യോമത്താവളത്തിൽ ആക്രമണം നടത്തിയിരുന്നു. വ്യോമ സേനതാവളത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന യുദ്ധ വിമാനത്തിന്‍റെ മാതൃകയും അന്ന് പ്രതിഷേധക്കാർ തീയിട്ടിരുന്നു. വ്യോമ താവളം ആക്രമിച്ച് പാകിസ്ഥാനിൽ നിന്നും പലസ്തീനിലേക്ക് ആയുധങ്ങൾ കടത്താനുള്ള പദ്ധതിയാണ്‌ എന്ന് സംശയിക്കുന്നു. പാകിസ്ഥാൻ ഭീകരാക്രമണ അലർട്ട് പുറപ്പെടുവിച്ചു. ഇന്ത്യയിലും അതീവ ജാഗ്രതയാണ്‌. കാഷ്മീർ അതിർത്തിയിൽ സുരക്ഷ ശക്തിപ്പെടുത്തി. ആക്രമണത്തിൽ മൂന്ന് വിമാനങ്ങൾക്കും ഒരു ഇന്ധന ടാങ്കറിനും കേടുപാടുകൾ സംഭവിച്ചതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു.

article-image

hjfjfj

You might also like

  • Lulu Exchange
  • Straight Forward

Most Viewed