പാക്കിസ്ഥാനിലെ രാഷ്ട്രീയപാര്‍ട്ടി യോഗത്തിനിടെയുണ്ടായ സ്‌ഫോടനം: വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുൻഖ്വ പ്രവിശ്യയില്‍ രാഷ്ട്രീയ പാര്‍ട്ടി യോഗത്തിനിടെയുണ്ടായ സ്‌ഫോടനത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ആളുകള്‍ തിങ്ങി നില്‍ക്കുന്നതിനിടെ ഉഗ്രസ്‌ഫോടനം നടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വെറും 11 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. സ്‌ഫോടനത്തിന്‍റെ ആഘാതത്തില്‍ കാമറ താഴേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയെന്നും നൂറിലധികം ആളുകള്‍ക്ക് പരുക്കേറ്റുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
fghfghfghfgh