ഹസൻ ഷെയ്ഖ് മുഹമ്മദ് സൊമാലിയയുടെ പുതിയ പ്രസിഡന്റ്


സൊമാലിയയുടെ പുതിയ പ്രസിഡന്‍റായി ഹസൻ ഷെയ്ഖ് മുഹമ്മദിനെ തെരഞ്ഞെടുത്തു. 2017 മുതൽ അധികാരത്തിലുള്ള മുഹമ്മദ് അബ്ദുല്ലഹി ഫർ‍മജോയെ അദ്ദേഹം പരാജയപ്പെടുത്തി. രാജ്യത്തെ എംപിമാർക്ക് മാത്രമാണ് വോട്ടവകാശം ഉണ്ടായിരുന്നത്. സുരക്ഷാ ആശങ്കകൾ കാരണം സൊമാലിയയിലെ 328 പാർലമെന്‍റ് അംഗങ്ങളിൽ വോട്ടെടുപ്പ് പരിമിതപ്പെടുത്തുകയായിരുന്നു. 214 വോട്ടുകൾ നേടിയാണ് മുഹമ്മദ് വിജയിച്ചത്. എതിരാളിയായ ഫാർമജോയ്ക്ക് 110 വോട്ടുകളാണ്  ലഭിച്ചത്. എംപിമാരിൽ ഒരാൾ വോട്ട് ചെയ്തില്ല.

 2012നും 2017നും ഇടയിൽ സൊമാലിയയുടെ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഹസൻ ഷെയ്ഖ് മുഹമ്മദ്. അന്തിമ ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മുഹമ്മദ് സത്യപ്രതിജ്ഞ ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed