സാമൂഹ്യ അകലം പാലിക്കാതിരുന്ന യുവതിയെ മർദ്ദിച്ചവശയാക്കി; ഡോക്ടർ അറസ്റ്റിൽ


കെന്റുക്കി: കോവിഡ് 19 തടയുന്നതിന് സാമൂഹ്യ അകലം  പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടും അതു പാലിക്കാതിരുന്ന യുവതിയെ ഡോക്ടർ മർദ്ദിച്ചവശയാക്കി. യു.എസ്സിലെ കെന്റുക്കിയിൽ കഴിഞ്ഞ ആഴ്ച ആയിരുന്നു സംഭവം.

ഡോക്ടറും ഒരു സ്ത്രീയും നടന്നു പോകുന്നതിനിടയിൽ നാലു പെൺകുട്ടികൾ കൂട്ടം കൂടി നിൽക്കുന്നത്  ശ്രദ്ധയിൽപ്പെട്ടു. ഡോക്ടറുടെ കൂടെയുണ്ടായിരുന്ന സ്ത്രീ ഇവരുടെ വിഡിയോ ദൃശ്യങ്ങൾ ഫോണി പകർത്തി. നാലു  പെൺകുട്ടികൾ ഒരാൾ ഞങ്ങൾ പിരിഞ്ഞു പോകുകയാണെന്ന് അറിയിച്ചു. ഈ സമയത്താണ് ഡോക്ടർ  പെൺകുട്ടികളെ ആക്രമിക്കുന്നതിനു ശ്രമിച്ചത്. ഒരു പെൺകുട്ടിയെ നിലത്തു തള്ളിയിട്ടു കഴുത്തു ഞെരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷമായി. ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു. സംഭവത്തിന് ഇരയായതു 18 വയസ്സുള്ള ഹിസ്പാനിക്ക് യുവതിയാണെന്നും പോലീസ് വെളിപ്പെടുത്തി. 

സാമൂഹ്യ അകലം പാലിക്കണമെന്നു നിർദ്ദേശം  നൽകിയിട്ടുണ്ടെങ്കിലും നിയമം കൈയ്യിലെടുക്കുന്നതിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വില്ലി പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ഡോക്ടറെ പിന്നീട്  ജാമ്യത്തിൽ വിട്ടു. മേയ് 8 ന് കോടതിയിൽ ഹാജരാകണം. 

You might also like

Most Viewed