അമേരിക്കൻ ഡപ്യൂട്ടി അറ്റോർണി ജനറൽ റോഡ് റോസെൻൈസ്റ്റൻ രാജിവച്ചു

അമേരിക്കൻ ഡപ്യൂട്ടി അറ്റോർണി ജനറൽ റോഡ് റോസെൻൈസ്റ്റൻ രാജിവച്ചു. ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ റഷ്യ ഇടപെട്ടെന്ന പരാതിയിൽ എഫ്.ബി.ഐ മുൻ ഡയറക്ടർ റോബർട് മ്യൂളറുടെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചത് റോഡ് റോസെൻൈസ്റ്റൻ ആയിരുന്നു. റോസെൻൈസ്റ്റൻ പ്രസിഡണ്ടിന് രാജി കൈമാറി. മേയ് 11 ന് സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം അറിയിച്ചു.