മാഞ്ചസ്റ്റർ സ്‌ഫോടനത്തിന് പിന്നിൽ ലിബിയൻ സ്വദേശിയെന്ന് സ്ഥിരീകരണം

മാഞ്ചസ്റ്റര്‍ : ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നടന്ന ചാവേറാക്രമണത്തിന് പിന്നിൽ ലിബിയന്‍ സ്വദേശിയെന്ന് ബ്രിട്ടീഷ് പോലീസ് സ്ഥിരീകരിച്ചു. സല്‍മാൻ ഇബാദി എന്ന 22 കാരനാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. അതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.
തിങ്കളാഴ്ച്ച രാത്രി 10.30നാണ് സ്‌ഫോടനം നടന്നത്. മാഞ്ചസ്റ്റര്‍ അരീന ഇന്‍ഡോർ സ്‌റ്റേഡിയത്തിൽ പോപ്പ് ഗായിക അരിയാന ഗ്രാന്റിന്റെ സംഗിത പരിപാടിക്ക് പിന്നാലെയായിരുന്നു ആക്രമണം. 21000 ആളുകള്‍ക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തിൽ സംഗീത ആരാധകർ നിറഞ്ഞ് കവിഞ്ഞിരുന്ന സമയത്തായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കുട്ടികളും, യുവാക്കളുമാണ് സ്‌ഫോടനത്തിൽ മരിച്ചവരില്‍ അധികവും.