കുരങ്ങുപനി ബാധിച്ച രോഗി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷകളുടെ ഡ്രൈവർമാരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി


കുരങ്ങുപനി ബാധിച്ച രോഗി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷകളുടെ ഡ്രൈവർമാരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. ഇയാൾ ആശുപത്രിയിൽ വന്നതും പോയതും വ്യത്യസ്ത ഓട്ടോകളിലാണെന്ന് കണ്ടെത്തിയിരുന്നു. രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ച ടാക്സി ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. രോഗബാധിതനുമായി സമ്പർക്കമുള്ള കോട്ടയം സ്വദേശികളായ രണ്ടുപേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചയാളോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച  രണ്ടു പേർക്കാണ് 21 ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണം നിർദേശിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed