പല്ലുവേദന മാറ്റാൻ നാട്ടറിവ്


ഭൂരിഭാഗം ആളുകളിലും കണ്ടു വരുന്ന ഒന്നാണ് പല്ലുവേദന. പ്രായ വ്യത്യാസമില്ലാതെ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ പല്ലുവേദന ഉണ്ടായേക്കാം. പല്ലുവേദന സഹിക്കുന്നത് അത്ര എളുപ്പമല്ല. ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പല്ലുവേദന കാരണം ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഇതിന്റെ പ്രധാന കാരണം പല്ലിന്റെ ശുചിത്വം ഇല്ലായ്മയും കേടായ പല്ലുകളുമാണ്. പല്ലുവേദന ഉണ്ടായാല്‍ നമ്മുടെ മുറ്റത്തും വീട്ടിലുമുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച് പെട്ടെന്ന് തന്നെ പല്ലുവേദന ഇല്ലായ്മ ചെയ്യാം. ഇതിനായി വീട്ടില്‍ തന്നെ പ്രയോഗിക്കാവുന്ന ചില നാടന്‍ മരുന്നുകള്‍ ഏതൊക്കെയാണ് നോക്കാം. പല്ലുവേദനയ്ക്ക് ഏറ്റവും ഉത്തമമാണ് പേരയില. ഇത് കഴുകി വൃത്തിയാക്കി പല്ലുവേദനയുള്ള ഭാഗത്ത് വച്ച് ചവയ്ക്കുക.

പേരയില ഇട്ട് തിളപ്പിച്ച വെള്ളം ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. മിക്ക വീടുകളും കാണുന്ന ഒന്നാണ് ചീരയില. ഔഷധ ഗുണമുളള ചീരയില ആരോഗ്യത്തിന് മാത്രമല്ല അതുപോലെ തന്നെ പല്ലുവേദനയ്ക്കും ഏറെ ഉത്തമമാണ്. ചീരയില വേദനയുള്ള ഭാഗത്ത് വെച്ച് ചവയ്ക്കുക പല്ലുവേദന പെട്ടെന്ന് തന്നെ ഇല്ലാതാവുന്നതാണ്. പല്ലുവേദന മാറാനുളള മറ്റൊരു ഒറ്റമൂലിയാണ് വാനില. ഇത് പഞ്ഞിയില്‍ മുക്കി വേദനയുള്ള ഭാഗത്ത് വെച്ചാല്‍ വളരെ പെട്ടെന്ന് തന്നെ പല്ലുവേദന ശമിക്കുന്നു. അതുപോലെ മറ്റൊരു ഒറ്റമൂലിയാണ് വെള്ളരിക്ക.

ഇത് കഷണങ്ങളായി അരിഞ്ഞു വേദനയുള്ള ഭാഗത്ത് വെച്ച് കഴിക്കുക. വേദന ഒരു പരിധിവരെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് മുറിച്ച് ഉപ്പു ചേര്‍ത്ത് ചവച്ച് കഴിക്കുന്നത് പല്ലുവേദനയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നു. ആരോഗ്യ സംരക്ഷണത്തിനായി എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഇത് അഞ്ച് മിനിറ്റ് നേരം വായില്‍ വെ ച്ചാല്‍ പല്ലുവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. ദിവസം രണ്ടു മൂന്നു പ്രാവശ്യം ഇത് ആവര്‍ത്തിച്ചാല്‍ പല്ലുവേദന പെട്ടെന്നു തന്നെ മാറുന്നതാണ്.

You might also like

Most Viewed