കോവിഡ് 19 കേരള ഹെൽത്ത് സർവീസസ് പൊതുജനങ്ങൾക്ക് നൽകുന്ന മാനസികാരോഗ്യ മാർഗനിർദേശങ്ങൾ


1. കോവിഡ് 19 ലോകത്തിലെ വിവിധ ഭൂവിഭാഗങ്ങളിലുള്ളവരെയും രാജ്യങ്ങളിലുള്ളവരെയും ബാധിക്കുന്നുണ്ട്. ഈ വിപത്തിനെ ഏതെങ്കിലും രാഷ്ട്രവുമായോ വംശവുമായോ ബന്ധിപ്പിക്കേണ്ടതില്ല. രോഗം ബാധിച്ചവരോടു സഹാനുഭൂതി ഉള്ളവരായിരിക്കുക. രോഗം ബാധിച്ചവർ യാതൊരു തെറ്റും ചെയ്തിട്ടില്ല.

2. നിങ്ങൾക്ക് ഉത്കണ്ഠയോ വിഷമമോ ഉണ്ടാക്കുന്ന വാർത്തകൾ കഴിവതും ഒഴിവാക്കുക. നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക നടപടികൾക്ക് സഹായകമാകുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കുക.

3. ദിവസത്തിൽ ഒന്നോ രണ്ടോ തവണ നിർദ്ദിഷ്ട സമയങ്ങളിൽ മാത്രം വിവരങ്ങൾ അന്വേഷിക്കുക. പെട്ടെന്നും തുടർച്ചയായും ലഭിക്കുന്ന വാർത്താറിപ്പോർട്ടുകൾ ആരെയും ആശങ്കാകുലരാക്കും. അതിനാൽ ശരിയായ വസ്തുതകൾ വേർതിരിച്ചറിയാൻ സർക്കാർ വെബ്സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്നു കൃത്യമായ ഇടവേളകളിൽ മാത്രം വിവരങ്ങൾ അറിയുക.

4.സ്വയം സംരക്ഷിക്കുക. മറ്റുള്ളവരുടെ സംരക്ഷണത്തിനു സഹായിക്കുക. അവശ്യഘട്ടത്തിൽ മറ്റുള്ളവരെ സഹായിക്കുന്നതു മാനസികസൗഖ്യം വർദ്ധിപ്പിക്കുന്നു.

5.സമൂഹത്തിൽ കോവിഡ് 19 ബാധിച്ച് ആളുകളെ പരിചരിക്കുന്നവരെയും അതിനു സഹായിക്കുന്ന ആരോഗ്യപ്രവർത്തകരെയും അംഗീകരിക്കുക. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിലും നിങ്ങളുടെ പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കുന്നതിലും അവർ വഹിക്കുന്ന പങ്കിനെ അനുമോദിക്കുക.

6. നമ്മുടെ ചുറ്റുവട്ടത്ത് കോവിഡ് 19 നെ അതിജീവിച്ചവരോ അവർക്കു സഹായമായി പ്രവർത്തിച്ചവരോ അനുഭവങ്ങൾ പങ്കുവയ്ക്കാൻ തയാറാകുന്നുവെങ്കിൽ അത്തരത്തിലുള്ള കഥകളോ ചിത്രങ്ങളോ പങ്കുവയ്ക്കുന്നതു പൊതുജനങ്ങൾക്ക് ആശ്വാസകരമായിരിക്കും.


7. രോഗമുള്ളവരെ കോവിഡ് 19 കേസുകൾ, ഇരകൾ, കോവിഡ് 19 കുടുംബങ്ങൾ, കോവിഡ് 19 രോഗികൾ എന്നിങ്ങനെ പരാമർശിക്കരുത്. അവർ കോവിഡ് 19 രോഗബാധയുള്ളവർ ആണ്. അല്ലെങ്കിൽ കോവിഡ് 19ന്‍റെ ചികിത്സ എടുക്കുന്നവരാണ്. അല്ലെങ്കിൽ കോവിഡ് 19 ൽ നിന്നു മുക്തി നേടിയവരാണ്.

8. കോവിഡ് 19 നിന്നു മുക്തി നേടിയശേഷം അവരുടെ ജോലി, കുടുംബം, പ്രിയപ്പെട്ടവർ എന്നിവയുമായി അവർക്കു സാധാരണ ജീവിതം നയിക്കാവുന്നവരാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed