സ്ക്വിഡ് ഗെയിം താരത്തിനെതിരെ ലൈംഗികാരോപണ കേസ്


ലോകമെമ്പാടും പ്രശസ്തമായ കൊറിയൻ സീരീസ് ആണ് ‘സ്ക്വിഡ് ഗെയിം’. സീരീസിലെ നടൻ ഓ യോങ് സുയുക്കെതിരെ ലൈംഗികാരോപണം. താരത്തിനെതിരെ കേസെടുത്തെങ്കിലും കസ്റ്റഡിയിൽ വെയ്ക്കാതെ നടനെ പോലീസ് വിട്ടയച്ചു. ചിത്രത്തിലെ ഒന്നാം നമ്പർ(001) പ്ലെയർ ആയാണ് നടൻ അറിയപ്പെടുന്നത്. 78 കാരനായ ഓ യോങ് സു ഒരു സ്ത്രീയെ അനുചിതമായി സ്പർശിച്ചു എന്നതാണ് പരാതി. 2017ൽ ആണ് കേസിന് ആസ്പദമായ സംഭവം.

2021 ഡിസംബറിൽ പരാതി നൽകിയെങ്കിലും ഏപ്രിലിൽ കേസ് അവസാനിപ്പിച്ചു. പിന്നീട് പരാതിക്കരിയുടെ അഭ്യർത്ഥനയിൽ കേസ് വീണ്ടും പുനരാരംഭിച്ചതായി വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നു. കേസിന്റെ വിചാരണയ്ക്കിടെ തനിക്കെതിരായ ആരോപനങ്ങൾ നടൻ നിരസിച്ചു. നെറ്റ്ഫ്ളിക്സ് സർവൈവൽ ഗെയിം ഷോയുടെ ആഗോള ജനപ്രീതിക്ക് ശേഷം ദക്ഷിണ കൊറിയയിലെ ഏറ്റവും ജനപ്രിയ അഭിനേതാക്കളിൽ ഒരാളാണ് ഓ യോങ് സു.

article-image

tetr

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed