ചെമ്പൈ വൈദ്യനാഥ ഭാഗവതരായി മോഹന്‍ലാല്‍


ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവ ചരിത്രം സിനിമയാകുന്നു. മുന്തിരി മൊഞ്ചന്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകനും സംഗീത സംവിധായകനുമായ വിജിത് നമ്പ്യാറാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവ ചരിത്രം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. ഇന്ത്യയിലെ തന്നെ ടെക്‌നീഷ്യന്‍മാര്‍ ചിത്രത്തിനായി ഒരുമിക്കുമെന്നാണ് വിവരം.

ചെമ്പൈയായി മോഹന്‍ലാല്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തെത്തുന്ന വിവരം. പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി.എ ചിദംബരനാഥിന്റെ ശിഷ്യന്‍ കൂടിയാണ് വിജിത്. കര്‍ ണ്ണാടക സംഗീതത്തിലെ ആചാര്യനായിട്ടാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കണക്കാക്കുന്നത്. രാജ്യം അദ്ദേഹത്തെ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1951-ലെ സംഗീത കലാനിധി പദവി, കേന്ദ്ര നാടക അക്കാദമി അവാര്‍ഡ്, ഗാനഗന്ധര്‍വ പദവി, മറ്റ് സംസ്ഥാനങ്ങളിലെ പുരസ്‌കാരങ്ങള്‍ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1896 സെപ്റ്റംബര്‍ ഒന്നിന് പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ചെമ്പൈ എന്ന അഗ്രഹാരത്തില്‍ ആണ് ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ജനിച്ചത്.

You might also like

Most Viewed