പുതിയ കാവസാക്കി Z900 ബിഎസ്6

കാവസാക്കി ഇന്ത്യ പുതിയ മോഡല്‍ ബിഎസ്6 കംപ്ലയിന്റ് z900 മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ കാവസാക്കിയുടെ മോഡലിന് ഏകദേശം 81,000 രൂപയോളം വില വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 8.50 ലക്ഷം മുതല്‍ 9 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിഷ്‌കരിച്ച എന്‍ജിനാണ് മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത്.
സ്ലിപ്പ് അസിസ്റ്റ് ക്ലച്ചുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആറ് സ്പീഡ് ഗിയര്‍ ബോക്സാണ് ട്രാന്‍സ്മിഷന്‍. ഹെഡ്ലാമ്പുകള്‍ക്കും ടെയ്ലൈറ്റുകള്‍ക്കുമുള്ള പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗുകള്‍, മുന്നിലും പിന്നിലും പരിഷ്‌കരിച്ച സസ്പെന്‍ഷന്‍ ക്രമീകരണങ്ങള്‍, റൈഡോളജി എന്ന ആപ്ലിക്കേഷന്‍ വഴി സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള 4.3 ഇഞ്ച് പുതിയ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിനെ വ്യത്യസ്തമാക്കുന്നതായിരിക്കും.