അമിതാഭ് ബച്ചന്റെ സെക്രട്ടറിയും സിനിമാനിർമ്മാതാവുമായിരുന്ന ശീതൾ ജെയ്ൻ അന്തരിച്ചു

ന്യൂഡൽഹി: ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ സെക്രട്ടറിയും സിനിമാനിർമ്മാതാവുമായിരുന്ന ശീതൾ ജെയ്ൻ അന്തരിച്ചു 70 വയസ്സായിരുന്നു. നാല് പതിറ്റാണ്ടുകളേറെയായി ബച്ചൻ കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്നയാളായിരുന്നു് ശീതൾ ജെയ്ൻ. എന്റെ ജോലിയുടെ ഭാരങ്ങൾ അദ്ദേഹം 40 വർഷത്തോളം ചുമന്നു. ആത്മാർത്ഥതയുടെയും വിനയത്തിന്റെയും സത്യസന്ധതയുടെയും പ്രതീകമായിരുന്നു അദ്ദേഹം. ഇന്ന് ഞാൻ അദ്ദേഹത്തെ യാത്രയാക്കുകയാണ്− ബച്ചൻ ട്വിറ്ററിൽ കുറിച്ചു.
പവൻ ഹാൻസ് ശ്മശാനത്തിൽ നടന്ന സംസ്‌കാര ചടങ്ങുകളിൽ ബിഗ് ബി, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് എന്നിവർ പങ്കെടുത്തു.