മാ­ർ­ച്ചിൽ മലയാ­ളത്തിൽ റി­ലീ­സി­നെ­ത്തു­ന്നത് 12 ചി­ത്രങ്ങൾ


അടുത്തമാസം മലയാളത്തിൽ പ്രദർശനത്തിനെത്തുന്നത് 12ഒാളം ചിത്രങ്ങൾ. സൂപ്പർ മെഗാതാരം മമ്മൂട്ടിയുടെയും യുവതാരങ്ങളായ പൃത്ഥ്വിരാജിന്റെയും ടൊവിനോ തോമസിന്റെയും ഉണ്ണിമുകുന്ദന്റെയും കുഞ്ചാക്കോ ബോബന്റെയും ചിത്രങ്ങൾ മാർച്ച് റിലീസുകളുടെ കൂട്ടത്തിലുണ്ട്. 

വൈശാഖ് ഉദയകൃഷ്ണ പ്രൊഡ ക്ഷൻസിന്റെ ബാനറിൽ സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ചേർന്ന് നിർമ്മിച്ച് വൈശാഖിന്റെ അസോസിയേറ്റായിരുന്ന സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഇര യാണ് മാർച്ചിലെ ആദ്യ റിലീസുകളിലൊന്ന്. ഉണ്ണിമുകുന്ദനും ഗോകുൽ സു രേഷും മിയയും നിരഞ്ജന അനൂപും ചിത്രത്തിൽ പ്രധാന വേഷങ്ങളവതരിപ്പിക്കുന്നു.  

വിനീത് മോഹൻ, റോബിൻ മച്ചാൻ, ബിബിൻ ബെന്നി, ഷാഫി, ബിനിൽ ബാ ബു, നിഗ്ന അനിൽ തുടങ്ങിയ പുതുമുഖങ്ങളെ അണിനിരത്തി ഹരിദാസ് ഒരുക്കുന്ന തേനീച്ചയും പീരങ്കിപ്പടയുമാണ് മാർച്ച് രണ്ടിന് റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം.  നവാഗതനായ മുബിഹഖ് സംവിധാനം ചെയ്യുന്ന ഖലീഫയാണ് മാർച്ച് രണ്ടിന് തിയേറ്ററുകളിലെത്തുന്ന മൂന്നാമത്തെ ചിത്രം. ബെൻസി പ്രൊഡ ക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമ്മിക്കുന്ന ചിത്രത്തിൽ നെടുമുടി വേണുവും ടിനുടോമുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

പ്രേക്ഷകർ പ്രതീക്ഷാപൂർവം കാത്തിരിക്കുന്ന പൂമരം മാർച്ച് 9ന് തിയേറ്ററുകളിലെത്തും. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം സെൻട്രൽ പിക്ചേഴ് സാണ് റിലീസ് ചെയ്യുന്നത്. കാളിദാസ് ജയറാം നായകനായി മലയാളത്തിൽ അര ങ്ങേറുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.  

ടൊവിനോ തോമസും പിയാ ബാജ് പെയിയും ജോടികളാകുന്ന അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രവും മാർ ച്ച് ഒന്പതിന് റിലീസ് ചെയ്യും. ബി.ആർ. വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ബി.ആർ. വിജയലക്ഷ്മിയും വിക്രം മെഹ്രയും ചേർന്നാണ്. 

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി അജിത്ത് സി. ലോകേഷ് സംവിധാനം ചെയ്യുന്ന ചാർമിനാർ, രാഹുൽ മാധവ് നായകനാകുന്ന വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി എന്നീ ചിത്രങ്ങളും മാർച്ച് 9ന് തിയേറ്ററുകളിലെത്തും. ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരിയും ഇതേ ദിവസം റിലീസ് ചെയ്യും. റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറി മാർച്ച് 16ന് റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ പാർവ്വതിയാണ് നായിക.  

വിഷ്ണു ഉണ്ണികൃഷ്ണനും മാനസ രാധാകൃഷ്ണനും നായകനും നായികയുമാകുന്ന വികടകുമാരനും, കുഞ്ചാക്കോ ബോബനും അതിഥി രവിയും നായകനും നായികയുമാകുന്ന കുട്ടനാടൻ മാർപ്പാപ്പയും മാർച്ച് 23 ന് തിയേറ്ററുകളിലെത്തും. അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച ആന്റണി വർഗീസ് നായകനാകു
ന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ മാർച്ച് 29ന് ആർ.ഡി. ഇല്യുമിനേഷൻസ് തിയേറ്ററുകളിലെത്തിക്കും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റ് ആയിരു
ന്ന ടിനു പാപ്പച്ചനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ആന്റണി ഡിക്രൂസ് എന്റർടെയ്ൻമെ ന്റ്സിന്റെ ബാനറിൽ ആന്റണി ഡിക്രൂസ് നിർമ്മിച്ച് പരസ്യചിത്രസംവിധാനയകനാ യ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ പരോൾ മാർച്ച് 31ന് റിലീസ് ചെയ്യും.  മമ്മൂട്ടി സഖാവ് അലക്സ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മിയയും ഇനിയയുമാണ് നായികമാർ.

You might also like

Most Viewed