ആമസോ­ൺ ലോ­ക്കൽ ഫൈ­ൻ­ഡ്സ് പദ്ധതി അവതരിപ്പിച്ചു


കൊച്ചി: ലോക്കൽ ഫൈൻഡ്സ് (local finds) പദ്ധതിയുമായി പ്രമുഖ ഇ-−കൊമേഴ്സ് സ്ഥാപനമായ ആമസോൺ. പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ആമസോണിലെ വ്യാപാരികൾക്ക് വിപണനം ചെയ്യാൻ സാധിക്കുന്ന പദ്ധതിയാണിത്. പ്രാദേശികമായുള്ള ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താൻ സാധിക്കുമെന്നതും ഇതിലൂടെ വരുമാനം വർദ്ധിക്കുമെന്നുള്ളതും ലോക്കൽ ഫൈൻഡ്സ് പദ്ധതിയുടെ പ്രത്യേകതയാണ്. 

ആരോഗ്യ, സൗന്ദര്യ വസ്തുക്കൾ, കായിക ഉൽപ്പന്നങ്ങൾ, മൊബൈൽ, കന്പ്യൂട്ടർ ഉൽപ്പന്നങ്ങൾ, ഫാഷൻ, അടുക്കള വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്ന് തുടങ്ങി പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഇതിലൂടെ വിറ്റഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.Amazon.in/local finds.

You might also like

Most Viewed