ബഹ്‌റൈ­­­ന്റെ­­­ റെ­­­യി­­­ൽ­­വേ­­­ സ്വപ്നങ്ങൾ യാ­­­ഥാ­­­ർത്ഥ്യമാ­­­കു­­­ന്നു­­­


മനാമ : ബഹ്‌റൈന്റെ അർബൻ ട്രെയിൻ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നു. 2024 ഓടെ 109 കിലോമീറ്ററോളം ദൈർഖ്യത്തിൽ ട്രെയിൻ ഗതാഗത സംവിംധാനം രാജ്യത്ത് നിർമിക്കാനാണ് തീരുമാനം. അഞ്ച് ഘട്ടങ്ങളാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കുക. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ റെയിൽ ശൃംഖലയുടെ പ്രാരംഭ രൂപരേഖ തയ്യാറാകുമെന്ന് ഗതാഗത− ടെലികോം മന്ത്രാലയത്തിലെ പോസ്റ്റ് അണ്ടർ സെക്രട്ടറി മറിയം ജുമാൻ പറഞ്ഞു.

2023ലോ 2024ലോ ഈ ശൃംഖല പ്രവർത്തനം ആരംഭിക്കും. 2018ലെ ബിപെക്സ് ഫോറത്തിന്റെ ഭാഗമായി ക്യാപിറ്റൽ ക്ലബിൽ നടക്കുന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മറിയം ജുമാൻ. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ആധുനീക ബസ് ശൃംഖലയാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നതെന്നും അവർ പറഞ്ഞു. നമുക്ക് ബസ്സുകൾ മാത്രമല്ല ആവശ്യം. മറിച്ച് ശരിയായ ഗതാഗത സംവിധാനങ്ങളാണ്. ബസ്സുകൾക്ക് ചില പരിമിതികൾ ഉണ്ട്. പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും സാധ്യമായ എല്ലാ ബദൽ സംവിധാനങ്ങളും പരിശോധിച്ചുവരികയാണെന്നും അവർ പറഞ്ഞു. ലൈറ്റ് റെയിൽ സിസ്റ്റം ആണ് നിലവിൽ ഏറ്റവും അനുയോജ്യമെന്നും ഇത് നാലോ അഞ്ചോ ഘട്ടങ്ങളായി നടപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

30 കിലോമീറ്റർ ദൈർഖ്യമുള്ള ആദ്യഘട്ടത്തിൽ 20 സ്റ്റേഷനുകളാകും ഉണ്ടാകുക. വിമാനത്താവളത്തിലേക്കും, ഡിപ്ലോമാറ്റിക് ഏരിയ, സിറ്റി സെന്റർ എന്നിവിടങ്ങൾക്കാകും ആദ്യ ഘട്ടത്തിൽ മുൻഗണന. ജനങ്ങൾക്ക് തങ്ങളുടെ കാറുകളെ മാറ്റി പകരം പൊതു ഗതാഗതം ഉപയോഗിക്കുന്നതിന് പരോത്സാഹനമാകും റെയിൽ ഗതാഗതമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രാഥമിക രൂപകൽപ്പനകൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും മറിയം ജുമാൻ പറഞ്ഞു.

You might also like

Most Viewed