തിരയും, സമയവും....


പ്രദീപ് പു­റവങ്കര

തി­രയും, സമയവും ആരെ­യും കാ­ത്തി­രി­ക്കു­കയി­ല്ല. ജീ­­­­­­­­­­­­­­­വി­­­­­­­­­­­­­­­തത്തി­­­­­­­­­­­­­­­ന്റെ­­­­­­­­­­­­­­­ കലണ്ടറിൽ നി­­­­­­­­­­­­­­­ന്ന് ഓരോ ദിവസവും നമ്മൾ പോലുമറിയാതെ പറി­­­­­­­­­­­­­­­ച്ചു­­­­­­­­­­­­­­­ മാ­­­­­­­­­­­­­­­റ്റപ്പെടുന്പോൾ മധു­­­­­­­­­­­­­­­രവും, കയ്‌പ്പും, എരി­­­­­­­­­­­­­­­വു­­­­­­­­­­­­­­­ള്ളതു­­­­­­­­­­­­­­­മാ­­­­­­­­­­­­­­­യ ഒത്തി­­­­­­­­­­­­­­­രി­­­­­­­­­­­­­­­ ഓർ­­­­മ്മകൾ മാത്രമാണ് ബാക്കിയാകുന്നത്. ആഗ്രഹങ്ങളു­­­­­­­ടെ­­­­­­­ നീ­­­­­­­ണ്ട നി­­­­­­­രയും, അത് സാധിക്കാൻ പറ്റാത്ത തരത്തിലുള്ള സമയക്കു­­­­­­­റവു­­­മാണ് ഇന്നി­­­ന്റെ­­­ മനു­­­ഷ്യന് കൂട്ട്. ആഗ്രഹി­­­ച്ചതൊ­­­ക്കെ­­­­­ സാ­­­­­­­ധി­­­­­­­ച്ചു­­­­­­­ കി­­­­­­­ട്ടാ­­­­­­­നാ­­­­­­­യി­­­­­­­ നടത്തു­­­­­­­ന്ന നെ­­­ട്ടോ­­­ട്ടത്തിൽ  ചി­­­­­­­ലർ ജയി­­­­­­­ക്കു­­­­­­­ന്നു­­­­­­­, ചി­­­­­­­ലർ അന്പേ­­­­­­­ പരാ­­­­­­­ജയപ്പെ­­­­­­­ടു­­­­­­­ന്നു­­­­­­­. ചി­­­­­­­ലർ ജീ­­­­­­­വി­­­­­­­താ­­­­­­­വസാ­­­­­­­നം വരെ­­­­­­­ ഓടി­­­­­­­കൊണ്ടേയി­­­­­­­രി­­­­­­­ക്കു­­­­­­­ന്നു­­­­­­­. വി­­­­­­­ജയം നേ­­­­­­­ടി­­­­­­­യവർ തന്നെ അതി­­­­­­­ലും വലി­­­­­­­യ വി­­­­­­­ജയത്തി­­­­­­­നാ­­­­­­­യു­­­­­­­ള്ള മരണ പാ­­­­­­­ച്ചിൽ ആരംഭി­­­ക്കു­­­ന്നു­­­. ലോ­­­­­­­കം പി­­­­­­­ടി­­­­­­­ച്ചെ­­­­­­­ടു­­­­­­­ക്കാ­­­­­­­നു­­­­­­­ള്ള വെ­­­­­­­ന്പലിൽ  ഓട്ടത്തി­­­നി­ട­യിൽ ജീ­­­­­­­വി­­­­­­­ക്കാൻ മറന്നു­­­­­­­പോ­­­­­­­കു­­­­­­­ന്ന പാവപ്പെട്ടവരാണിവർ. 

സമയത്തെ­­­­­­­ ബു­­­­­­­ദ്ധി­­­­­­­പൂ­­­­­­­ർ­­­വ്വം ഉപയോ­­­­­­­ഗി­­­­­­­ക്കു­­­­­­­ന്നതി­­­­­­­ലും, സമയം എങ്ങി­­­­­­­നെ­­­­­­­ വി­­­­­­­നി­­­­­­­യോ­­­­­­­ഗി­­­­­­­ച്ചു­­­­­­­ എന്നു­­­­­­­ മനസ്സി­­­­­­­ലാ­­­­­­­ക്കു­­­­­­­ന്നതി­­­­­­­ലു­­­­­­­മാണ് ഒരു മനുഷ്യന്റെ ജീ­­­­­­­വി­­­­­­­തം വി­­­­­­­ജയി­­­­­­­ക്കു­­­­­­­ന്നതെ­­­­­­­ന്ന് മഹാൻമാരായ മനുഷ്യർ പറഞ്ഞിട്ടുണ്ട്. സമയം ആരെ­­­­­­­യും കാ­­­­­­­ത്ത് നി­­­­­­­ന്ന ചരി­­­­­­­ത്രമി­­­­­­­ല്ല എന്ന് തി­­­രി­­­ച്ചറി­­­വു­­­ള്ളവർ­­ക്ക് മാ­­­ത്രമേ­ ജീ­­­വി­­­തത്തെ­­­ അതി­­­ന്റെ­­­ ശരി­­­യാ­­­യ അർ­­ത്ഥത്തിൽ ആസ്വദി­­­ക്കാൻ സാ­­­ധി­­­ക്കു­­­കയു­­­ള്ളൂ­­­. ദുഃഖമു­­­ള്ളപ്പോൾ മേ­­­ഘങ്ങളെ­­­ പോ­­­ലെ­­­യും സന്തോ­­­ഷമു­­­ള്ളപ്പോൾ‍ കാ­­­റ്റടി­­­ക്കു­­­ന്നത് പോ­­­ലെ­­­യു­­­മാണ്‌ സമയത്തി­­­ന്റെ­­­ സഞ്ചാ­­­രം. ഓരോ­­­ നി­­­മി­­­ഷവും ഉള്ളിലേക്കെടുക്കുന്ന ശ്വാ­­­സത്തെ­­­ മനസ്സി­­­ലാ­­­ക്കാൻ സാ­­­ധി­­­ക്കു­­­മെ­­­ങ്കിൽ ഈ സമയത്തേ­യും നമു­­­ക്ക് അറി­­­യാൻ സാ­­­ധി­­­ക്കും. ശരീ­­­രത്തി­­­നകത്തുള്ള ­­ ഹൃ­­­ദയതാ­­­ളങ്ങളെ­­­ പറ്റി­­­യും ബോ­­­ധവാ­­­ന്­മാ­­­രാ­­­യാൽ ഘടി­­­കാ­­­രത്തി­­­ന്റെ­­­ നി­­­മി­­­ഷ സൂ­­­ചി­­­കളു­­­ടെ­­­ ശബ്ദവും മനസ് കേ­­­ൾ­­ക്കാൻ തു­­­ടങ്ങും.

ആരോടും ചോ­­­ദി­­­ച്ചി­­­ട്ടല്ല പ്രഭാ­­­തത്തിൽ സൂ­­­ര്യൻ ഉദി­­­ക്കു­­­ന്നതും, വൈ­­­കു­­­ന്നേ­­­രം അസ്തമി­­­ക്കു­­­ന്നതും. മാ­­­നത്ത് അന്പി­­­ളി­­­കല വി­­­രി­­­യു­­­ന്നത് നമ്മു­­­ടെ­­­ അനു­­­വാ­­­ദത്തിന് കാ­­­ത്ത് നി­­­ന്നു­­­കൊ­­­ണ്ടല്ല, നക്ഷത്രങ്ങൾ തെ­ളി­യു­ന്നതും അതു­ പോ­ലെ­ തന്നെ­. കാ­­­ലം ഇങ്ങിനെ അതി­­­വേ­­­ഗം മു­­­ന്പോ­­­ട്ട് നീ­­­ങ്ങു­­­കയാ­ണ്. അതി­നി­ടയിൽ നമ്മു­ടെ­ ആയു­­­സ്സ്‌ കു­­­റയു­­­കയും വയസ്സ്‌ വർ­ദ്‍­ധി­­­ക്കു­­­കയും ചെ­­­യ്യു­­­ന്നു­­­. ബാ­­­ല്യത്തി­­­ലെ­­­ പ്രസരി­­­പ്പി­­­നെ­­­ക്കു­­­റി­­­ച്ച്‌ യു­­­വത്വത്തി­­­ലും, യു­­­വത്വത്തി­­­ലെ­­­ സജീ­­­വതയെ­­­ക്കു­­­റി­­­ച്ച്‌ വാ­­­ർ­ദ്‍­ധക്യത്തി­­­ലും ആലോ­­­ചി­­­ച്ച് നെടുവീർപ്പിടുന്നവരാണ് മിക്കവരും.  അപ്പോഴൊക്കെ ഒരു ദീർഘനിശ്വാസത്തോടെ  ആരും പറയും, “ഹൊ­­­! എത്ര വേ­­­ഗമാണ്‌ ഈ കാ­­­ലം കടന്നു­­­പോ­­­യതെ­ന്ന്‌!”. 

ഇന്നു­­­ ചെ­­­യ്യാ­­­നാ­­­വു­­­ന്ന ഒരു­­­ കാ­­­ര്യത്തെ­­­ നാ­­­ളേ­­­ക്ക്‌ നീ­­­ട്ടി­­­വെ­­­ക്കാ­­­തി­­­രി­­­ക്കു­­­കയു­മാണ് സമയത്തെ­ കു­റി­ച്ച് ജാ­ഗ്രതയു­ള്ളവർ ചെ­യ്യേ­ണ്ടത്. ഈ ബോ­­­ധം ജീ­­­വി­­­തത്തെ­­­ സംബന്ധി­­­ച്ചു­­­ള്ള ജാ­­­ഗ്രത തന്നെ­യാ­ണ്.  സമയത്തെ­ പറ്റി­യും ഈ ബോധം പലപ്പോഴും  ഉണ്ടാകുന്നത് മിക്കവർക്കും അവസാ­ന കാ­ലത്താ­യി­രി­ക്കുമെന്നതാണ് ദുഖകരം. ഐസിയുവിൽ അബോ­ധാ­വസ്ഥയിൽ മയങ്ങുന്പോൾ മറ്റൊരു വഴിയുമില്ലെന്ന് പറ‍ഞ്ഞ് മു­ഖത്ത് നി­ന്നും ആ ഓക്സി­ജൻ മാ­സ്ക് എടു­ത്തു­ മാ­റ്റു­ന്നത് കാ­ണു­ന്പോൾ,  മനസ് ഒരിക്കൽ കൂടി ചെവിയിൽ മൂളും, തി­രയും സമയവും ആരെ­യും കാ­ത്തി­രി­ക്കി­ല്ലെ­ന്ന് !

രോ­­­ഗബാ­­­ധി­­­തനാ­­­യി­­­, മരണം പ്രതീ­­­ക്ഷി­­­ക്കവെ­­­ വി­­­ഖ്യാ­­­ത സാ­­­ഹി­­­ത്യകാ­­­രൻ‍ ഗബ്രി­­­യേൽ‍ മാ­­­ർ‍­ക്കേസ്‌ എഴു­­­തി­­­: “ഇനി­­­യു­­­മൊ­­­രു­­­ ജീ­­­വി­­­തമു­­­ണ്ടെ­­­ങ്കിൽ ഞാ­­­നൊ­­­രു­­­ നി­­­മി­­­ഷംപോ­­­ലും കണ്ണടക്കി­­­ല്ല. കാ­­­രണം, കണ്ണടക്കു­­­ന്ന ഓരോ­­­ നി­­­മി­­­ഷത്തി­­­ലും എനി­­­ക്ക്‌ നഷ്‌ടപ്പെ­­­ടു­­­ന്നത്‌ വെ­­­ളി­­­ച്ചത്തി­­­ന്റെ­­­ അറു­­­പത്‌ സെ­­­ക്കന്റു­­­കളാ­­­ണെ­­­ന്ന്‌ ഞാ­­­നറി­­­യു­­­ന്നു­­­”. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed