ദേശീയ ടീമിൽ നിന്ന് നവീനുൽ ഹഖിനെ അഫ്ഗാൻ ഒഴിവാക്കി


ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അഫ്ഗാൻ പേസർ നവീനുൽ ഹഖിനെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കി. ശ്രീലങ്കക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്നാണ് നവീനെ മാറ്റിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ജൂൺ 2നാണ് ആരംഭിക്കുക.

ലക്നൗവും ബാംഗ്ലൂരും തമ്മിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ വിരാട് കോലിയുമായി നവീനുൽ ഹഖ് നടത്തിയ വാക്കേറ്റം ഏറെ ചർച്ചയായിരുന്നു. മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ കോലിയും നവീനും വീണ്ടും പരോക്ഷമായി ഏറ്റുമുട്ടി. ലക്നൗ പരാജയപ്പെട്ട മത്സരങ്ങളിൽ കോലിയും ആർസിബി പരാജയപ്പെട്ട കളികളിൽ മാങ്ങ കഴിക്കുന്ന ഫോട്ടോ പങ്കുവച്ച് നവീനും ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ പരസ്പരം കോർത്തു. ഇതിനു പിന്നാലെയാണ് നവീനെ ഇപ്പോൾ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കിയത്.

article-image

sdadADS

You might also like

Most Viewed