അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്യാന്‍സര്‍ സെന്റര്‍ പ്രഖ്യാപിച്ച് ഖത്തർ


അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്യാന്‍സര്‍ സെന്റര്‍ പ്രഖ്യാപിച്ച് ഖത്തര്‍. മേഖലയിലെ ഏറ്റവും മികച്ച ക്യാന്‍സര്‍ ചികിത്സ ഒരുക്കുകയാണ് പുതിയ സെന്ററിലൂടെ ലക്ഷ്യമിടുന്നത്.ഖത്തര്‍ ക്യാന്‍സര്‍ പ്ലാന്‍ 2023−26ന്റെ ഭാഗമായാണ് സമഗ്ര ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള പുതിയ സെന്റര്‍ തുടങ്ങുന്നത്. ഖത്തറിലെ പൌരന്മാര്‍ക്കും, പ്രവാസികള്‍ക്കും വിദേശികള്‍ക്കുമെല്ലാം ഒരു പോലെ ഇവിടെ ചികിത്സ ലഭ്യമാക്കും.ക്യാന്‍സര്‍ ചികിത്സയ്ക്ക് കേന്ദ്രീകൃത സ്വഭാവം വരുന്നത് പരിചരണത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. 

കെട്ടിടത്തിന്റെ രൂപകല്‍പ്പനയ്ക്കായി ആര്‍ക്കിടെക്ടുകളെയും എഞ്ചിനീയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഫോട്ടോണ്‍ ബീം തെറാപ്പി അടക്കമുള്ള അത്യാധുനിക ചികിത്സാ സൌകര്യങ്ങളാകും ഇവിടെ ഒരുക്കുക. ആഗോള തലത്തില്‍ ഈ മേഖലയില്‍ നടക്കുന്ന ഗവേഷണങ്ങളെ സമന്വയിപ്പിക്കുന്നതിനും സൌകര്യമുണ്ടാകും. ക്യാന്‍സര്‍ ചികിത്സാ രംഗത്തെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് അത്യാധുനിക സെന്റര്‍ വഴി ഖത്തര്‍ ലക്ഷ്യമിടുന്നത്.

article-image

dcfhfgc

You might also like

Most Viewed