ഒമാനിൽ അരി വില ഉയരുന്നു


അരിയാഹാരം മുഖ്യ ഭക്ഷണശീലമുള്ളവരുടെ ജീവിത ചെലവ് വര്‍ധിക്കുന്നു. ഈയിടെയായി ഏതാണ്ടെല്ലാ നിത്യോപയോഗ സാധനങ്ങളുടെ വിലകള്‍ ഉയർന്നിട്ടുണ്ട്. കൂട്ടത്തില്‍ എടുത്ത് പറയേണ്ടത് ചോറ്റരി, ബിരിയാണി അരി, ദോശ അരി പോലുള്ളവയുടെ വിലയില്‍ വന്ന വന്‍ മാറ്റങ്ങളാണ്. ഇത് മൂലം മൂന്ന് നേരം അരിയാഹാരം കഴിക്കുന്ന ബംഗ്ലാദേശികള്‍ക്കും അരി കൊണ്ടുള്ള ചോറും പലഹാരങ്ങളും കഴിക്കുന്ന മലയാളികള്‍ക്കുമാണ് ഏറെ പോക്കറ്റ് കാലിയാകാനിടയാകുന്നത്.  ചോറ് വെക്കുന്ന പുഴുക്കലരി ചാക്കിന് വില വര്‍ധിച്ചത് 1.800 പൈസയാണ്. 20 കിലോ ചാക്കിന് അഞ്ചും, 5.500 എന്ന ഇടത്തുനിന്ന് 6.800 എന്നതാണ് പുതിയ വില. മലയാളികള്‍ ചോറ് പാകം ചെയ്യാനായി കൂടുതലായി ആശ്രയിക്കാറുള്ള ഈഗിള്‍, തായ് ബോയില്‍ അരികള്‍ക്കാണ് ഈ വില. കൂടാതെ 20 കിലോ ചാക്ക് എന്നത് 18 കിലോ എന്നായിട്ടുമുണ്ട്.  പൊന്നി, കുത്തരി തുടങ്ങിയവക്കും വില കൂടിയിട്ടുണ്ട്. 

ദോശ തുടങ്ങിയ പലഹാരങ്ങള്‍ ചുടാനായുപയോഗിക്കുന്ന പച്ചരി വാങ്ങാനിറങ്ങിയാലും കൈപൊള്ളും. ഏഴ് റിയാല്‍ ഉണ്ടായിരുന്ന 35 കിലോ ചാക്ക് പച്ചരിക്കിപ്പോള്‍ ‌മൊത്ത വില 13 റിയാലില്‍ എത്തി. ബിരിയാണി റൈസുകള്‍ക്കും വില കുതിച്ചുയര്‍ന്നിട്ടുണ്ട്. മലയാളികളുടെ ബിരിയാണി രുചികളെ തൃപ്തിപ്പെടുത്താറുള്ള കൈമ, ജീരകശാല തുടങ്ങയ ഇനം അരികള്‍ക്ക് പിടുത്തംവിട്ട നിലയിലാണ് വില ഉയര്‍ന്നിട്ടുള്ളത്. 20 കിലോ വരുന്ന ചാക്കിന് 13 റിയാലില്‍ ഉണ്ടായിരുന്ന ജീരകശാല, കൈമ അരികള്‍ക്കിപ്പോള്‍ ചാക്കൊന്നിന് അഞ്ച് റിയാല്‍ വര്‍ധിച്ച് 18 റിയാലിലാണ് എത്തിനില്‍ക്കുന്നത്.

article-image

ോേ്ോേ

You might also like

Most Viewed