ലൈസൻസില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ വിലപിടിപ്പുള്ള ലോഹങ്ങളും കല്ലുകളും വിൽക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാൻ

ലൈസൻസില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ വിലപിടിപ്പുള്ള ലോഹങ്ങളും കല്ലുകളും വിൽക്കുന്നതിനെതിരെ മുന്നറിയിപ്പുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഇത് നിയമവിരുദ്ധമാണ്. ലൈസൻസ് നേടാതെ ചില ആളുകൾ വിലയേറിയ ലോഹങ്ങളും കല്ലുകളും വിവിധ സമൂഹ മാധ്യമങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ വിൽക്കുന്നത് ശ്രദ്ധയിൽപെട്ടതോടയാണ് മുന്നറിയിപ്പുമായി അധികൃതർ എത്തിയിരിക്കുന്നത്.
രാജകീയ ഉത്തരവ് നമ്പർ 109/2000ൽ പുറപ്പെടുവിച്ച വിലയേറിയ ലോഹ നിയന്ത്രണ നിയമത്തിന്റെയും മന്ത്രിതല പ്രമേയം നമ്പർ (123/2003) പുറപ്പെടുവിച്ച എക്സിക്യൂട്ടിവ് ചട്ടങ്ങളുടെയും ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
67464