ഒമാനിൽ അടുത്ത മാസം മുതൽ‍ പൊതുസ്ഥലങ്ങളിലെ പ്രവേശനം വാക്സിനെടുത്തവർ‍ക്ക് മാത്രം


മസ്‍കത്ത്: ഒമാനിൽ‍ അടുത്ത മാസം ഒന്നാം തീയ്യതി മുതൽ‍ പൊതുസ്ഥലങ്ങളിലെ പ്രവേശനം വാക്സിനെടുത്തവർ‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ഇന്നലെ സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. അതേസമയം ഒമാനിൽ‍ ഏർ‍പ്പെടുത്തിയിട്ടുള്ള രാത്രി ലോക്ക്ഡൗൺ ഓഗസ്റ്റ് 21 ശനിയാഴ്‍ച അവസാനിക്കും.

രാജ്യത്തെ സർക്കാർ ഓഫീസുകളിലും, സ്വകാര്യ സ്ഥാപനങ്ങളിലും, വാണിജ്യ കോംപ്ലക്സുകളിലും, റസ്റ്റോറന്റുകളിലും  ഷോപ്പിംഗ് മാളുകളിലും പ്രവേശിക്കുന്നതിനും വാക്സിനേഷൻ  നിർബന്ധമാക്കിയിട്ടുണ്ട്. സെപ്‍തംബർ‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ‍ വരുന്നത്. സാംസ്‍കാരിക, കായിക പരിപാടികളിൽ‍ പങ്കെടുക്കുന്നതിനും കൊവിഡ് വാക്സിനേഷൻ പൂർ‍ത്തിയാക്കിയിരിക്കേണ്ടത് നിർ‍ബന്ധമാണ്.

കര, വ്യോമ, സമുദ്ര മാർ‍ഗങ്ങളിലൂടെ ഒമാനിലേക്ക് പ്രവേശിക്കുന്നവർ‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നും അധികൃതർ‍ അറിയിച്ചു. 18 വയസിന് മുകളിലുള്ളവർ‍ക്കാണ് ഈ നിബന്ധന ബാധകം. ഇതിന് പുറമെ രാജ്യത്തെത്തിയ ഉടന്‍ ആർ‍.ടി പി.സി.ആർ‍ പരിശോധനയ്‍ക്ക് വിധേയമാവണം. റിസൾ‍ട്ട് പോസിറ്റീവാണെങ്കിൽ‍ ഏഴ് ദിവസം ക്വാറന്റീനിൽ‍ കഴിഞ്ഞ ശേഷം എട്ടാം ദിവസം വീണ്ടും പരിശോധന നടത്തുകയും വേണം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed