മുൻ ഐബി ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഇന്‍റലിജൻസ് ബ്യൂറോ(ഐബി) മുൻ ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആർ.കെ കുൽക്കർണി (82) എന്ന മുൻ ഐബി ഉദ്ദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം വാഹനമിടിച്ചു മരിച്ചത്. പിന്നിൽ നിന്ന് ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. മൈസൂർ യൂണിവേഴ്സിറ്റി മാനസഗംഗോത്രി കാമ്പസിൽ സായാഹ്ന നടത്തത്തിനിറങ്ങിയതായിരുന്നു ആർ.കെ കുൽക്കർണി. സാധാരണ അപകടമാണ് നടന്നതെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽനിന്ന് കാറിടിച്ചത് മനഃപൂർവമാണെന്ന് വ്യക്തമായി.
കുൽക്കർണി നടന്നുപോകുന്നതിനിടെ വേഗത്തിലെത്തിയ കാർ അദ്ദേഹത്തെ ഇടിച്ച്തെറിപ്പിച്ചശേഷം നിർത്താതെ പോകുന്നതാണ് വീഡിയോയിലുള്ളത്. മൂന്ന് പതിറ്റാണ്ടിലേറെകാലം ഇന്‍റലിജൻസ് ബ്യൂറോയിൽ ഉദ്ദ്യോഗസ്ഥനായിരുന്നു ആർ.കെ കുൽക്കർണി. 23 വർഷംമുമ്പാണ് വിരമിച്ചത്. അറസ്റ്റ് ചെയ്തവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.
ruydftu