അവയവം ദാനംചെയ്യുന്നവരുടെ എണ്ണത്തിൽ കുവൈത്ത് മുന്നിൽ


അവയവം ദാനംചെയ്യുന്നവരുടെ എണ്ണത്തിൽ കുവൈത്ത് മുന്നിൽ. ഗൾഫ് മേഖലയിൽ ഒന്നാമതുള്ള കുവൈത്ത് പശ്ചിമേഷ്യയിൽ രണ്ടാമതാണ്. ജനസംഖ്യയുമായി താരതമ്യം ചെയ്താണ് ഇതെന്ന് ആരോഗ്യ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മരിച്ചവരുടെ 50 വൃക്കകൾ വൃക്ക രോഗികളിൽ മാറ്റിവെച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ അവയവ വിതരണ യൂനിറ്റ് ഡയറക്ടറും കുവൈത്ത് ട്രാൻപ്ലാന്റ് സൊസൈറ്റി മേധാവിയുമായ ഡോ. മുസ്തഫ അൽ മുസാവി പറഞ്ഞു.

ജീവിച്ചിരിക്കുന്നവരിൽനിന്നും വൃക്ക ദാനം നടന്നു. രാജ്യത്ത് പ്രതിവർഷം ഏകദേശം 100 വൃക്ക മാറ്റിവെക്കൽ നടക്കുന്നുണ്ട്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയും രാജ്യത്ത് ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.   ദാതാക്കളെ ആദരിക്കുന്നതിനായി നടന്ന കുവൈത്ത് ട്രാൻസ്‌പ്ലാന്റ് സൊസൈറ്റിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൂടുതൽ പേരെ അവയവദാനത്തിന് പ്രേരിപ്പിക്കൽ പരിപാടിയുടെ ലക്ഷ്യമാണ്. ദാതാക്കളുടെ എണ്ണം 17,000ത്തിൽനിന്ന് 30,000 ആയി ഉയർത്താനാണ് ശ്രമം.

article-image

േൂ്േ്

You might also like

  • Lulu Exhange
  • NEC REMIT

Most Viewed