സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച് പ്രതിപക്ഷം


അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നൽകുന്നില്ലെന്ന പരാതിയുമായി പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചു. നിയമസഭയിൽ അസാധാരണ പ്രതിഷേധമാണ് നടന്നത്. യു.ഡി.എഫ് എം.എൽ‍.എമാരും വാച്ച് ആന്‍റ് വാർഡും തമ്മിൽ‍ ഉന്തും തള്ളുമുണ്ടായി. ബലം പ്രയോഗിച്ച് യു.ഡി.എഫ് എം.എൽ‍.എമാരെ നീക്കാൻ ശ്രമം നടന്നു. തന്നെ കയ്യേറ്റം ചെയ്തെന്ന് തിരുവഞ്ചൂർ‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്പീക്കർ നീതി പാലിക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. സ്പീക്കർ‍ക്കെതിരെ യു.ഡി.എഫ് എം.എൽ‍.എമാർ‍  മുദ്രാവാക്യം വിളിച്ചു. സ്ത്രീകൾക്ക് നേരെ അതിക്രമം വർധിക്കുന്നുവെന്ന വിഷയത്തിലാണ് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽ‍കിയത്. ഉമാ തോമസാണ് നോട്ടീസ് നൽ‍കിയത്. നോട്ടീസിന് അനുമതി നൽ‍കിയില്ല. ഭരണസിരാ കേന്ദ്രത്തിന്റെ താഴെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നുവെന്നും ഇത് ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് സഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു.

ഉപരോധം അവസാനിപ്പിച്ച് മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാക്കൾ‍ അഞ്ച് എൽ.ഡി.എഫ് എം.എൽ.എമാരും മന്ത്രിമാരുടെ സ്റ്റാഫും എം.എൽ.എമാരെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു. യു.ഡി.എഫ് എം.എൽ‍.എമാരെ വാച്ച് ആന്‍റ് വാർഡിനെ വിട്ടു തല്ലിച്ചെന്ന് വി.ഡി സതീശന്‍ പറഞ്ഞു. വാച്ച് ആന്‍റ് വാർഡ് എം.എൽ.എമാരെ നിലത്തിട്ട് ചവിട്ടിക്കൂട്ടി. സതീശന്‍ ആരോപിച്ചു.

article-image

ിബഹിൂഹി

You might also like

Most Viewed