ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: എംഎല്‍എ എന്ന നിലയിലാണ് താന്‍ ഒപ്പ് നൽകിയതെന്ന് വി ഡി സതീശൻ


ദുരിതാശ്വാസനിധി തട്ടിപ്പില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സഹായം ലഭിച്ചത് അര്‍ഹനാണ്. എംഎല്‍എ എന്ന നിലയിലാണ് താന്‍ ഒപ്പിട്ടത്. സര്‍ക്കാരാണ് വിശദമായ പരിശോധന നടത്തേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.

രണ്ട് വ്യക്കകളും തകരാറിലായ വ്യക്തിക്കാണ് സഹായം ലഭിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു. വ്യക്തിപരമായി തനിക്ക് അറിയാവുന്ന ആളാണ്. വരുമാനം രണ്ട് ലക്ഷത്തില്‍ താഴെയാണ് എന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. ഗോവിന്ദന്‍ മാഷിന്റെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പുമായി ബന്ധപ്പെട്ട് വി ഡി സതീശന്റെയും അടൂര്‍ പ്രകാശിന്റെയും പേരുകള്‍ കേള്‍ക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ മുന്നില്‍ വരുന്ന രേഖകള്‍ നോക്കിയാണ് ദുരിതാശ്വസ നിധിയില്‍ നിന്ന് പണം അനുവദിക്കുന്നത്. ഇതില്‍ സിപിഐഎം ചോര്‍ത്തിയെടുത്തുവെന്നാണല്ലോ ആരോപണം. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പേരാണല്ലോയെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

article-image

GFJHGFHJGF

You might also like

Most Viewed