സർക്കാരിനെ തള്ളി ഹൈക്കോടതി; സിസ തോമസിന് കെടിയു വിസിയായി തുടരാം


സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിനെ താത്കാലിക വൈസ് ചാൻസലറായി നിയമിച്ചതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിസയുടെ നിയമനം സ്‌റ്റേ ചെയ്ത് കൊണ്ട് ഇടക്കാല ഉത്തരവ് വേണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തിൽ കെടിയു താത്കാലിക വിസിയായി ഗവർണർ നിയമിച്ച ഡോ. സിസ തോമസിന് തുടരാം.

ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന് നിരീക്ഷിച്ച കോടതി വെള്ളിയാഴ്ച വീണ്ടും ഹർജി പരിഗണിക്കുമെന്ന് അറിയിച്ചു. കൂടാതെ ഹർജിയിൽ യുജിസിയെ കൂടി കക്ഷി ചേർക്കാനാണ് കോടതിയുടെ നിർദേശം. ഒപ്പം ചാൻസലറായ ഗവർണർക്കും വിസിയായ സിസ തോമസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്ത തവണ വാദം കേൾക്കുമ്പോഴേക്കും ചാൻസലറും വിസിയും വിശദീകരണം നൽകേണ്ടി വരും.

ഇതിനിടെ കെടിയു വിസിക്ക് നേരെ കരിങ്കൊടി. എസ്എഫ്ഐ പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. സാങ്കേതിക സർവകലാശാലയിൽ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. വി സിയുടെ വാഹനം തടഞ്ഞിട്ടായിരുന്നു പ്രതിഷേധം. പൊലീസ് എത്തി പ്രവർത്തകരെ ബലമായി പിടിച്ചു മാറ്റിയ ശേഷമാണ് വിസി അകത്തേക്ക് പ്രവേശിച്ചത്.

article-image

e8ut6i

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed