ജീവനറ്റ പന്നികളുടെ അവയവങ്ങൾ ഭാഗികമായി പുനരുജ്ജീവിപ്പിച്ചു; അവയമാറ്റ ശസ്തക്രിയാ രംഗത്ത് പുത്തൻ പ്രതീക്ഷയുണർത്തി കണ്ടുപിടുത്തം.


അവിശ്വസനീയവും എന്നാൽ പ്രതീക്ഷയുണർത്തുന്നതുമായ അവകാശവാദവുമായി യുഎസ് ഗവേഷകർ. ചത്ത് ഒരു മണിക്കൂറിന് ശേഷം പന്നിയുടെ അവയവങ്ങൾ ഭാഗികമായി പുനരുജ്ജീവിപ്പിച്ചെന്നാണ് ഗവേഷകർ ഉന്നയിച്ചിരിക്കുന്നത്.യേൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് വിപ്ലവകരമായ കണ്ടുപിടുത്തത്തിന് പിന്നിൽ.

സാധാരണയായി ഹൃദയമിടിപ്പ് നിലയ്‌ക്കുമ്പോൾ, ശരീരത്തിന് ഓക്‌സിജനും അതിജീവിക്കാൻ ആവശ്യമായ പോഷകങ്ങളും ലഭിക്കാതെയാകും ഇതോടെ അവയവങ്ങൾ വീർക്കുന്നു. എന്നാൽ യേൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ജീവൻ നഷ്ടപ്പെട്ട പന്നികളിലെ ചില സെല്ലുകൾ പുനരുജ്ജീവിപ്പിച്ചു.

മരണശേഷം ഈ സെല്ലുകൾ പ്രവർത്തിക്കാൻ പാടില്ലാത്തതാണ്. എന്നാൽ പുതിയ കണ്ടുപിടിത്തത്തോടെ മരണം സംഭവിച്ച് ഒരു മണിക്കൂറുകൾക്ക് ശേഷവും അവ പ്രവർത്തിക്കുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ നേനാദ് സെസ്താൻ വ്യക്തമാക്കി.ജീവൻ നഷ്ടപ്പെട്ട ജീവകളിലെ ശരീരത്തിന് ചുറ്റും ഓക്‌സിജൻ കൊണ്ടുപോകാൻ ഒരു സിന്തറ്റിക് രക്തം ഉപയോഗിക്കുന്നു.

ഇത് കട്ടപിടിക്കാത്തതിനാൽ പന്നിക്കുള്ളിലെ തകരുന്ന രക്തക്കുഴലുകളെ നിയന്ത്രിക്കാൻ കഴിയുന്നു. ഹൃദയത്തിന്റെ സ്പന്ദനം നിലനിർത്തുന്നതിനായി ഇത് ശരീരത്തിന് ചുറ്റുമുള്ള ദ്രാവകത്തെ പ്രത്യേക രീതിയിൽ പമ്പ് ചെയ്യുന്നു. ഇത്തരത്തിലാണ് പുതിയ കണ്ടുപിടിത്തം പ്രവർത്തിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed