ഫിൻലാന്റും സ്വീഡനും നാറ്റോയിൽ ചേരുന്നതിനെതിരെ എർദ്ദോഗൻ


ഫിൻലാന്റും സ്വീഡനും നാറ്റോയിൽ അംഗമാകുന്നതിനെ എതിർത്ത് തുർക്കി ഭരണാധികാരി തയ്യിപ് എർദ്ദോഗൻ. ഈ മേഖലയിൽ നാറ്റോ നടത്തുന്ന നീക്കം സംഘർഷം വർദ്ധിപ്പിക്കുമെന്നും തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. തുർക്കിയ്ക്ക് ഭീഷണിയായ കുർദ്ദിഷ് ഭീകരരെ സഹായിക്കുന്നത് നാറ്റോയാണെന്നും എർദ്ദോഗൻ ചൂണ്ടിക്കാട്ടി.

നേരത്തെ, ഫിൻലാന്റിനും സ്വീഡനുമെനെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. ഈ രാജ്യങ്ങൾ നാറ്റോയുടെ ഭാഗമാകുന്നതോടെ മേഖലയുടെ സമാധാനാന്തരീക്ഷം നഷ്ടമാകുമെന്ന് എർദ്ദോഗൻ പറഞ്ഞു. നാറ്റോയിൽ ചേരാൻ തുർക്കിയെ സമ്മർദ്ദത്തിൽ ആഴ്ത്തുന്ന തന്ത്രം നടപ്പാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സിറിയ, ഇറാഖ് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുർദിഷ് ഭീകര സംഘടനയാണ് തുർക്കിയ്ക്ക് ഭീഷണി ഉയർത്തുന്നത്. ഈ ഭീകര സംഘടനയ്ക്ക് നാറ്റോ പിന്തുണ നൽകുന്നതിനാൽ, ഉക്രൈൻ വിഷയത്തിൽ തുർക്കി റഷ്യയ്ക്കൊപ്പമാണ് നിൽക്കുന്നത്.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed