ചൈനയിൽ ന്യുമോണിയയോട് സാമ്യതയുള്ള പുതിയ രോഗം കുട്ടികളിൽ പിടിമുറുക്കുന്നു


ന്യുമോണിയയോട് സാമ്യതയുള്ള പുതിയ രോഗം ചൈനയിൽ‍ പടരുന്നു. കുട്ടികളെയാണ് രോഗം ഏറ്റവും കൂടുതൽ‍ ബാധിച്ചിരിക്കുന്നത്. കുട്ടികൾ‍ക്ക് സാധാരണ രീതിയിൽ‍ ശ്വാസമെടുക്കാനാകുന്നില്ല എന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർ‍ട്ട്. പ്രതിദിനം 7000ത്തിലധികം രോഗികളാണ് ആശുപത്രി ചികിത്സ തേടി എത്തുന്നതെന്നാണ് റിപ്പോർ‍ട്ടുകൾ‍. എന്നാൽ‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന വാദത്തിലാണ് ചൈനീസ് സർ‍ക്കാർ‍. 

ന്യൂമോണിയക്ക് സമാനമായ ഇത് ഒരു പുതിയ രോഗമോ പുതിയ രോഗകാരിയായ വൈറസോ അല്ലെന്നാണ് ചൈനീസ് ഉദ്യോഗസ്ഥർ‍ പറയുന്നത്. ചൈനയിൽ‍ ഇപ്പോൾ‍ പടരുന്ന രോഗത്തിൽ‍ ആസ്വാഭാവികമായി ഒന്നുമില്ലെന്നും അവർ‍ വ്യക്തമാക്കുന്നു. അതേസമയം ചൈനയിൽ‍ കോവിഡ് 19മായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ‍ എല്ലാം എടുത്തു കളഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സാമൂഹ്യ അകലമോ നിയന്ത്രണങ്ങളോ പാലിക്കാതെയാണ് ജനങ്ങൾ‍ ഇപ്പോൾ‍ കഴിയുന്നത്. ആ സാഹചര്യത്തിൽ‍ കുട്ടികൾ‍ ഉൾ‍പ്പെടെയുള്ളവർ‍ക്ക് അതിവേഗം പനി പടരുന്നു എന്നാണ് റിപ്പോർ‍ട്ടുകൾ‍.

article-image

dsfsdf

You might also like

Most Viewed